പൗരത്വ നിയമത്തിനെതിരെയുളള പ്രമേയം; അഭിനന്ദനവുമായി ഡിഎംകെ അധ്യക്ഷൻ

m k stalin

കേരളത്തെ മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. പ്രമേയം പാസാക്കിയ കേരള മുഖ്യമന്ത്രിക്ക് സ്റ്റാലിൻ ട്വീറ്റിറിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ കേരളത്തെ മാതൃകയാക്കി പ്രമേയം അവതരിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യം ഉന്നയിച്ചു. കൂടാതെ രാജ്യത്തെ എല്ലാ നിയമസഭകളും ഈ മാതൃക പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം പൗരത്വഭേദഗതി ബില്ലിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് തമിഴ്നാനാട്ടിലുളളത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു എൻഡിഎ സഖ്യ കക്ഷിയായ പിഎംകെ രാജ്യസഭയിൽ വോട്ടു ചെയ്തിരുന്നു. നിയമത്തിനെതിരെ രാജ്യമാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണു പിഎംകെയുടെ പുതിയ നിലപാട്. തമിഴ്നാട്ടിൽ എൻഡിഎ ഘടക കക്ഷി പൗര നിയമങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവരുന്നത് ആദ്യമായിട്ടാണ്. തമിഴ്നാട് അയൽ രാജ്യങ്ങളുമായി ഭൗമാതിർത്തി പങ്കിടുന്നില്ലെന്നും അതിനാൽ അനധികൃത നുഴഞ്ഞുകയറ്റത്തിനു സാധ്യതയില്ലെന്നും പിഎംകെ പ്രമേയത്തിൽ പറയുന്നു. ഇതിനോടൊപ്പം ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജർക്കു ഇരട്ട പൗരത്വം നൽകണമെന്ന ആവശ്യവും പിഎംകെ ഉന്നയിച്ചു.

content highlights: DMK president congratulate Kerala chief minister about the resolution against CAA passed by the kerala government