മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് മുന്നിലൂടെ പോകുന്ന 16 കിലോമീറ്റർ ഐ.ഒ.സി പൈപ്പ് ലൈൻ അടക്കുന്ന ജോലികൾ പുരോഗമിക്കുന്നു. സുരക്ഷയ്ക്കായി പൈപ് ലൈൻ കടന്നു പോകുന്നിടത്ത് മണൽചാക്ക് നിറക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. എട്ടാം തിയ്യതി ഓയിൽ ജെട്ടി മുതൽ ഇരുമ്പനം വരെ പൈപ്പ് ലൈനിൽ വെള്ളം നിറയ്ക്കും.
അതേസമയം തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഇന്ന് വൈകിട്ട് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരും. മരട് നഗരസഭാ പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുക്കും. ആൽഫാ സെറിൻ ഫ്ലാറ്റിൽ സ്ഫോടനം നടത്താൻ പൊളിക്കൽ കമ്പനിക്ക് പെസോയുടെ അന്തിമ അനുമതി ലഭിച്ചു. വിജയ് സ്റ്റീൽസിന് ജനുവരി 11നു തന്നെ ഫ്ലാറ്റിൽ സ്ഫോടനം നടത്താം. ഇരുപത്തിയഞ്ചോളം സുരക്ഷാ മാനദണ്ഡങ്ങൾ മുൻ നിർത്തിയാണ് അനുമതി നൽകിയത്.
content highlights: maradu flat demolition