യുഎസ് വ്യോമാക്രമണം; ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം ഏഴുപേർ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. കമാൻഡർ കാസ്സെം സൊലേമാനി അടക്കം ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

 Iranian Quds Force commander Qassem Soleimani 
Iranian Quds Force commander Qassem Soleimani CREDIT: GETTY

പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് കാറിൽ പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

content highlights: airstrike kills Qassim soleimani head Iran’s elite Quds force