നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 ന്

nirbhaya case

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് രാവിലെ ഏഴ് മണിയോടെ നടപ്പാക്കും. പാട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. നിർഭയുടെ അമ്മയുടെ ഹർജിയിലാണ് ഉത്തരവ്. കോടതി നടപടികൾ പൂർത്തിയാക്കി.

അക്ഷയ് സിംങ്, പവൻ ഗുപ്ത, വിനയ് സിംങ്, മുകേഷ് സിംങ് എന്നിവരെയാണ് തൂക്കിലേറ്റുക. വിധിയിൽ നിർഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിക്കുകയും രാജ്യത്തെ സ്ത്രീകൾക്ക് നിയമത്തിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണിതെന്നും പ്രതികരിച്ചു.

Content Highlight: nirbhaya case four convicts will be hanged on January 22 as court passed death warrant