നിർഭയാകേസിൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

Supreme Court refuses to interfere with the President's decision in Nirbhaya case

നിർഭയാകേസിൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നടപടി ക്രമം പാലിച്ചൊയെന്ന്  മാത്രമേ നോക്കാൻ കഴിയുകയുള്ളു എന്നും കോടതി വ്യക്തമാക്കി. അതേസമയം ഹർജിയിലെ ഉത്തരവിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദയാ ഹർജി തളളിയതെന്ന് വ്യക്തമാക്കിട്ടില്ലെന്നും വിവരാവകാശ നിയമ പ്രകാരം ഇതറിയുവാനുളള അപേക്ഷ സമർപ്പിച്ചെങ്കിലും കൃതൃമായ മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്നും അഭിഭാഷക രഞ്ജനാ പ്രകാശ് പറഞ്ഞു. എന്നാൽ ഇത്തരം വാദങ്ങൾ ഉന്നയിക്കാനുളള വേദി ഇപ്പോൾ ഇതല്ലായെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ തുഷാർ മേത്ത പറഞ്ഞത്.

ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് ഹര്‍ജിയില്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നേരത്തേ വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഫെബ്രുവരി 1- നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡല്‍ഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മുകേഷിൻ്റെ ഹർജി മാത്രമാണ് ഇന്ന് പരിഗണിച്ചത്. ബാക്കിയെല്ലാ ഹർജികളും നാളത്തേക്ക് മാറ്റിവെച്ചു.

content highlights: Supreme Court refuses to interfere with the President’s decision in Nirbhaya case