ബലാത്സംഗ കേസുകളിൽ വധശിക്ഷ ആറുമാസത്തിനകം നടപ്പാക്കണമെന്ന് അരവിന്ദ് കെജരിവാൾ

arvind kejriwal on nirbhaya case need to amend law

ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്തതിനോട് രോഷത്തോടെ പ്രതികരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഈ കേസിലെ നാലു പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും നിലവിലെ നിയമങ്ങള്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ബലാത്സംഗക്കേസുകളിൽ വിധി നീട്ടികൊണ്ടുപോകരുതെന്നും ആറു മാസത്തിനകം വധശിക്ഷ നടപ്പാക്കുന്ന വിധം നിയമ ഭേദഗതി ഉടൻ വേണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, നിർഭയ കേസിലെ പ്രതികൾ നിയമത്തിൻറെ പഴുതുകൾ ഉപയോഗിച്ച് വധശിക്ഷ നീട്ടിക്കൊണ്ടി പോകുകയാണെന്നും” ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിക്ക് കാരണം കെജരിവാളാണെന്നും കേസ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും നിര്‍ഭയയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജരിവാളിൻറെ പ്രതികരണം ട്വിറ്ററിലൂടെ ഉണ്ടായത്. 

കേസിൻറെ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ക്കെതിരായ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ട് പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉത്തരവിറക്കിയത്.

Content highlights: We are in dire need to amend our law so that in cases of rape, hanging takes place within 6 months says Arvind Kejriwal