കാശ്മീരിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനപരിശോധിക്കണം

ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനപരിശോധിക്കണം എന്ന് സുപ്രീം കോടതി. ഏഴ് ദിവസത്തിനകം പുനപരിശോധിക്കണം എന്നാണ് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ സമർ‌പ്പിച്ച ഹർജിയിൽ ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ‌ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പൗരന്മാരുടെ അവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നത് കോടതിയുടെ ലക്ഷ്യമാണെന്ന് വിധി പറയവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അനിശ്ചിതകാല ഇന്റര്‍നെറ്റ് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനംമാണെന്നും
എതിരഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള ഉപകരണമല്ല സെക്ഷൻ 144′ കോടതി ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ സാഹചര്യം നോക്കിയല്ല കോടതി കേസുകളിൽ വിധി പറയുന്നത്.
കാശ്മീർ നിരവധി ആക്രമണങ്ങൾക്ക് സാക്ഷി ആകേണ്ടി വന്നിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പേക്കേണ്ടത് നിയമ വ്യവസ്ഥയുടെ കടമയാണെന്നും ജഡ്ജി പറഞ്ഞു,

content highlights : supreme court judgement of kasmir issue