നിര്‍ഭയ കേസ് പ്രതികള്‍ ജയിലിൽ ജോലി ചെയ്ത് നേടിയത് 1.37ലക്ഷം രൂപ

nirbhaya case

തിഹാറിലെ ജയില്‍വാസത്തിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ ജയില്‍ നിയമം ലംഘിച്ചത് 23തവണ. തിഹാര്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജോലി ചെയ്ത് പ്രതികള്‍ നേടിയത് 1.37ലക്ഷം രൂപയാണെന്നും പറയുന്നു. ജയിലില്‍ ജോലി ചെയ്ത ഇനത്തില്‍ അക്ഷയ്, പവന്‍, വിനയ് എന്നിവര്‍ ആകെ 1.37ലക്ഷം രൂപ നേടിയതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മുകേഷ് ജയിലില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലായിരുന്നു. 69,000 രൂപയാണ് അക്ഷയ് ജോലി ചെയ്ത് നേടിയത്. പവന്‍ 29,000 രൂപയും വിനയ് 39,000 രൂപയും നേടി.

2016ല്‍ അക്ഷയും, മുകേഷും, പവനും പത്താം ക്ലാസ് പഠനത്തിനായി ചേരുകയും, പരീക്ഷ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ മൂവര്‍ക്കും വിജയിക്കാനായില്ല. മറ്റൊരു പ്രതിയായ വിനയ്, 2015ല്‍ ഒരു വര്‍ഷത്തെ ബിരുദത്തിന് ചേര്‍ന്നിരുന്നുവെങ്കിലും വിനയിനും പരീക്ഷ ജയിക്കാന്‍ സാധിച്ചില്ല. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു പ്രാവശ്യം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നാലു പ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. വധ ശിക്ഷയ്ക്കുള്ള തിയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല.

Content Highlights: nirbhaya case convicts broke jail rules 23 times