‘പശുവിൻറെ ചാണകവും മൂത്രവും പ്രയോജനപ്പെടുത്തിയാൽ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും’ ഗിരിരാജ് സിംഗ്

giriraj singh

ചാണകത്തിൽ കൂടുതൽ ഗവേഷണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ചാണകത്തിൻറെ സാധ്യതകളെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയാൽ പാൽ ഉത്പ്പാദനം നിർത്തിയാലും ചാണകം കൊണ്ട് കർഷകർക്ക് സാമ്പത്തികമായി ഗുണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും വൈസ് ചാൻസലർമാരും പങ്കെടുത്ത ഒരു ചടങ്ങിലാണ് പശുക്കളുടെ ചാണകവും മൂത്രവും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കാമെന്ന നിർദേശം ബിജെപി നേതാവും കേന്ദ്രമന്ത്രി കൂടിയായ സിംഗ് മുന്നോട്ട് വച്ചത്.

പാലുല്‍പാദനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നമാണ്. എന്നാൽ അവയുടെ ചാണകത്തില്‍ നിന്നും മൂത്രത്തിൽ നിന്നും പണം ഉണ്ടാക്കാനായാൽ കര്‍ഷകർ അവയെ ഉപേക്ഷിക്കില്ല.’പശുക്കളുടെ പാൽ, മൂത്രം, ചാണകം എന്നിവ ഉപയോഗപ്പെടുത്തി മൂല്യവർധിത വസ്തുക്കൾ നിർമ്മിക്കാനുള്ള വൻസാധ്യതകളാണുള്ളത്. ഇത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നും മത്സ്യ-മൃഗസംരക്ഷണ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Content highlights: Union minister urges scientists to conduct more research on cow dung