ഷഹീൻബാഗ് ചാവേറുകളുടെ വിളനിലമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

shaheen bagh has become breeding ground for suicide bombers conspiracy being plotted against nation says giriraj singh

ചാവേറുകളുടെ വിളനിലമായി ഷഹീൻബാഗ് മാറിക്കോണ്ടിരിക്കുകയാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘രാജ്യത്തിനെതിരായി പ്രവർത്തിക്കാൻ തലസ്ഥാനത്ത് ചാവേറുകളെ വളർത്തിയെടുക്കുകയാണ്. ഷഹാൻബാഗ് എന്നത്  വിപ്ലവകരമായ ഒരു പ്രസ്ഥാനമേ അല്ല. ചാവേറുകളാണ് അവിടെ രൂപപ്പെടുത്തിയെടുക്കുന്നത്. രാജ്യത്തെ നശിപ്പിക്കാനുള്ള ഗൂഡാലോജനയാണ് തലസ്ഥാന നഗരത്തിൽ നടക്കുന്നത്’ എന്നും  ഗിരിരാജ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

ഇതിന് മുമ്പും ഇത്തരത്തിലുള്ള വിദ്വേഷം ഉളവാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ നടത്തിയിട്ടുള്ള ആളാണ് ഗിരിരാജ് സിംഗ്. ശനിയാഴ്ച നടക്കാൻ പോകുന്ന ഡൽഹി തെരഞ്ഞെടുപ്പിന് ബിജെപിയുടെ പ്രധാന ആയുധമാണ് ഷഹീൻബാഗ്. അമിത് ഷാ ഉൾപ്പടെയുള്ളവർ ഷഹീൻ ബാഗിനെ ലക്ഷ്യം വച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നത്. 

ഡിസംബർ 18 മുതലാണ് സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന 100 ലധികം ജനങ്ങൾ സിഎഎയ്ക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗ് റോഡുകളിൽ പ്രതിഷേധം ആരംഭിച്ചത്. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പിന്തുണച്ച ആം അദ്മി പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ള പലർക്കെതിരെയും കേന്ദ്ര സർക്കാർ കുറ്റം ചുമത്തിയിരുന്നു.

ബുര്‍ഖയ്ക്കുള്ളില്‍ ഒളിക്യാമറ വച്ച് ഷഹീന്‍ബാഗിലെ പ്രക്ഷോഭ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യൂട്യൂബര്‍ ഗുഞ്ച കപൂറിനെ ഇന്നലെയാണ് പിടികൂടിയത്. ദിവസവും അസ്വഭാവികമായ കാര്യങ്ങളാണ് ഷഹീൻബാഗിലെ പ്രതിഷേധക്കാർ നേരിടുന്നത്. 

content highlights: shaheen bagh has become breeding ground for suicide bombers conspiracy being plotted against nation says giriraj singh

LEAVE A REPLY

Please enter your comment!
Please enter your name here