ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് വനിത ദിനത്തിൽ ഇന്ത്യയിലെ സ്ത്രീകൾ

Women From Across Country Pledge Support To Shaheen Bagh Protesters

പൌരത്വ നിയമത്തിനെതിരെ മൂന്നുമാസമായി പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് വനിതാ ദിനത്തിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള സ്ത്രീകൾ ഷഹീൻ ബാഗ് സന്ദർശിച്ചു. ഷഹീൻ ബാഗ് പ്രതിഷേധത്തിന് സമാനമായ രീതിയിൽ ലക്നൌവിൽ പൊരത്വ നിയമത്തിനെതിരെ 50 ദിവസമായി പ്രതിഷേധിക്കുന്ന സ്ത്രീകളും സാമൂഹ്യ പ്രവർത്തകരും ഷഹീൻ ബാദ് പ്രതിഷേധക്കാരോടൊപ്പം സമരത്തിൽ പങ്കെടുക്കാനെത്തി.

ഇവരുടെ പിന്തുണ തങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും ഇത്തരം പിന്തുണകൾ പൌരത്വ ഭേതഗതി നിയമവും ദേശീയ പൌരത്വ പട്ടികയും പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുമെന്നും ഷഹീൻ ബാഗ് പ്രതിഷേധക്കാർ പറഞ്ഞു. ഇൻക്വിലാബ് സിന്ദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധക്കാരായ സ്ത്രീകൾ പിന്തുണ അറിയിച്ചത്. സ്ത്രീകൾ ഉൾപ്പടെ രാജ്യത്തിൻ്റെ പല ഭാഗത്തുനിന്നുള്ളവർ പിന്തുണയുമായി എത്തിയതിൽ സന്തോഷിക്കുന്നുവെന്ന് സമരക്കാരിൽ ഒരാളായ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. 

ലോകത്തിന് മുഴുവൻ പ്രചോദനമായി മാറിയ ഷഹീൻ ബാഗിലെ ധീരയായ സ്ത്രീകൾക്ക് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അവർ ലോകത്തിന് തന്നെ ഒരു മാത്യക ആയി മാറിയിരിക്കുന്നുവെന്നും ദില്ലിയിലെ ഭഗത് സിംഗ് ആർക്കൈവ്സ് ആൻഡ് റിസോഴ്‌സ് സെൻ്ററിലെ  പ്രൊഫസർ ചമൻ ലാൽ പറഞ്ഞു. ഒരു വിപ്ലവത്തിനാണ് ഷഹീൻ ബാഗ് സ്ത്രീകൾ തുടക്കമിട്ടിരിക്കുന്നതെന്നും എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് എന്ന് അറിയിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ലക്നൌ പ്രതിഷേധക്കാരിൽ ഒരാളായ ശിൽപി ചൌധരി പറഞ്ഞു. 

content highlights: Women From Across Country Pledge Support To Shaheen Bagh Protesters

LEAVE A REPLY

Please enter your comment!
Please enter your name here