ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഹോംഗാർഡായി ഇനി വനിതകളും

ചരിത്രത്തിലാദ്യമായി ഫയർ ആൻ്റ് റെസ്ക്യൂ സർവീസിൽ ഹോംഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന സർക്കാരിൻ്റെ 100 ദിവസങ്ങൾ, 100 പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കൂടാതെ 30 ശതമാനം വനിത സംവരണവും ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോംഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചു വരികയാണ്.  

സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയതെന്നും ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്.

#100ദിവസങ്ങൾ
#100പദ്ധതികൾ

content highlights: Women in fire and rescue