യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു

Donald trump

ലോകം ആശങ്കയോടെ കണ്ടിരുന്ന ചൈനയും അമേരിക്കയുമായി 15 മാസമായി തുടരുന്ന വ്യാപാര യുദ്ധത്തിന്‌ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപും ചൈനയുടെ ഉപപ്രധാനമന്ത്രി ല്യു ഹേയും നടത്തിയ ചർച്ചയിലാണ്‌ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യ ഘട്ടം ഒപ്പുവെച്ചത്. ബീജിംഗിനേക്കാള്‍ കൂടുതല്‍ അമേരിക്കയ്ക്കാണ് ഈ കരാര്‍ ആവശ്യമെന്ന നിലപാട് സൃഷ്ടിക്കാന്‍ ഇതുവഴി ചൈനയ്ക്ക് സാധിച്ചു.

നിര്‍ബന്ധിത ടെക്‌നോളജി കൈമാറ്റം, അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങല്‍, അമേരിക്കന്‍ സാമ്പത്തിക സര്‍വ്വീസുകള്‍ക്ക് മുന്നിലുള്ള പ്രതിബന്ധങ്ങള്‍ നീക്കല്‍, യുഎസ്‌ ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, തര്‍ക്ക പരിഹാരം എന്നിവ ഉള്‍പ്പെടുന്ന ഇൻ്റലക്ഷന്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ & എന്‍ഫോഴ്‌സ്‌മെൻ്റ് ഉള്‍പ്പെടെയാണ് ഒന്നാം ഘട്ട വ്യാപാര കരാറിലുള്ളത്. ധാരണകൾ രേഖയാക്കാൻ അഞ്ച്‌ ആഴ്‌ചവരെ എടുക്കും.

വരുന്ന നവംബറിൽ ചിലിയിൽ ട്രംപും ചൈനീസ്‌ പ്രസിഡൻ്റ് ഷീ ജിൻപിങ്ങും നടത്തുന്ന ചർച്ചയിൽ കരാർ ഒപ്പിടും. തുടർന്ന്‌ രണ്ടാംഘട്ട വ്യാപാര കരാറിന്‌ ചർച്ചകൾ ആരംഭിക്കും. ചുരുങ്ങിയത് 200 ബില്ല്യണ്‍ ഡോളറിൻറെ യുഎസ് കാര്‍ഷിക ഉത്പന്നങ്ങളും, മറ്റ് ഉത്പന്നങ്ങളും, സേവനങ്ങളും അടുത്ത രണ്ട് വര്‍ഷത്തില്‍ വാങ്ങാമെന്നാണ് ചൈന കരാറില്‍ ഉറപ്പ് നല്‍കുന്നത്. ചൈനീസ് ഇറക്കുമതിയില്‍ 160 മില്ല്യണ്‍ ഡോളറിൻറെ അധിക താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്.

Content highlights: Donald trump signs phase one of the trade deal with china