കൊറോണ വെെറസ് ഭീതിയിൽ ചെെന

corona virus

ചെെനയിൽ കൊറോണ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വെെറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇതുവരെ 41 പേർക്ക് വെെറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇവരിൽ 5 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 1400 പേരിലേക്കെങ്കിലും രോഗം പരന്നിട്ടുണ്ടാകാമെന്നാണ് ലണ്ടൻ ആസ്ഥാനമായ ഇംപീരിയൽ കോളേജ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

കഴിഞ്ഞ ഡിസംബർ 31 നാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വുഹാനിൽ നിന്നുള്ള 69 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്ലൊം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, ജപ്പാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

content highlights : corona virus in china