കൊറോണ വൈറസ്; ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിങ് ആരംഭിച്ചു

Thermal screening has begun at international airports

ചൈനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് പടരാതിരിക്കാനുള്ള താപവികിരണങ്ങൾ നിരീക്ഷിക്കുന്ന തെർമൽ സ്ക്രീനിംഗ് പരിശോധന ആരംഭിച്ചു. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിനായാണ് ഈ നടപടി തുടങ്ങിയതെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ഇമിഗ്രേഷന് മുൻപ് ഇതിനായി പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. തെർമൽ സ്ക്രീനിംഗ് സമയത്ത് എന്തെങ്കിലും അണുബാധയുടെ ലക്ഷണമുണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ ആരംഭിച്ച ഈ സുരക്ഷാ സംവിധാനം മറ്റു പ്രധാന അന്താരഷ്ട്ര വിമാനത്താവളങ്ങളിൽ കൂടി ഉടനടി നടപ്പാകും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളിൽ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലെ ആരോഗ്യ സംഘടനകൾ പ്രതിരോധ സഹായസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Content highlights: Thermal screening has begun at international airports in India due to Coronavirus