ഗഗൻയാൻ ദൗത്യത്തിൽ വ്യോമമിത്ര ഹ്യൂമനോയിഡിനെ അയക്കാനൊരുങ്ങി ഇന്ത്യ

vyommitra

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്നത് വ്യോമമിത്ര റോബോട്ടായിരിക്കും. 2022ൽ  ബഹിരാകാശ ഗവേഷണത്തിന് മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കുന്ന റോബോർട്ടിന്‍റെ രൂപം ഐഎസ്ആർഒ പുറത്തിറക്കി.

ഗഗൻയാൻ പര്യവേഷത്തിൽ ഇന്ത്യ സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഉൾപ്പെടുത്തിയ റോബോട്ടിന് സ്ത്രീ രൂപമാണ് നൽകിയത്. രണ്ട് ഭാഷകൾ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോമമിത്രയെ നിരവധി ജോലികൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

മനുഷ്യരെ അയയ്‌ക്കാനും അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനുമുള്ള നമ്മുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനാണ് ഹ്യുമനോയിഡിനെ അയക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. റോബോട്ട് മനുഷ്യനെപ്പോലെയല്ലെങ്കിലും ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതെന്തും വ്യോമമിത്രയ്ക്ക് കഴിയുമെന്നും ആദ്യത്തെ ഫ്ലൈറ്റ് ശൂന്യമായിട്ട് പോകാൻ അനുവദിക്കാതെ, അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഞങ്ങളുടെ സ്വന്തം ഹ്യുമനോയിഡ് മോഡൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content highlights:  half humanoid of vyommitra on Gaganyaan mission