കേന്ദ്ര സര്‍ക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 40 ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയുമധികം ഹര്‍ജികള്‍ വന്നത്.
ആര്‍ജെഡി നേതാവ് മനോജ് ജാ, ത്രിണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മോയിത്ര, എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി, ജാമിയത് ഉലാമ- ഐ- ഹിന്ദ്, ഓള്‍ അസം വിദ്യാര്‍ഥി യൂണിയന്‍ (എഎഎസ്‌യു), പീസ് പാര്‍ട്ടി, സിപിഐ, അഡ്വ. എം എല്‍ ശര്‍മ്മ, നിയമ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. പാര്‍ലമെൻ്റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിന് ശേഷം ആദ്യം ഹര്‍ജി നല്‍കിയത് മുസ്ലീം ലീഗാണ്. കപില്‍ സിബല്‍ മുസ്ലീം ലീഗിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിൻറെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 18 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ഭരണവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല.
Content highlights: supreme court to hear over 140 pleas challenging on CAA