ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് ഇപ്പോല്‍ കൊറോണ വൈറസ് ബാധ ഉള്ളതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയിലാണ് മലയാളി നഴ്‌സിന് രോഗം പടര്‍ന്നതെന്നുമാണ് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നത്. കൊറോണ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച മലയാളി നഴ്സുമാര്‍ ഇപ്പോൾ നിരീക്ഷണത്തിലാണ്.
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതു ഗതാഗത സംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.
Content Highlights: Malayalee nurse infected coronavirus in Saudi