സർക്കാർ വീണ്ടും ബന്ധു നിയമന വിവാദത്തിൽ

Government again under the controversy on nepotism

ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ നിയമനം നല്‍കിയതിനെ തുടർന്ന് വീണ്ടും ബന്ധു നിയമത്തിൽ വിവാദമായിരിക്കുകയാണ് സർക്കാർ. സിഡിറ്റ് രജിസ്ട്രാർ തസ്തിതികയിൽ നിന്നും വിരമിച്ച ജയരാജിനെ സി ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സിഡിറ്റ് ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിൻ്റെ ഈ നിയമനം. ഒരു വര്‍ഷത്തേക്കാണ് നിയമനം നടത്തിയിരിക്കുന്നത്. അതേസമയം ജയരാജിൻ്റെ പ്രവർത്തി പരിചയം പരിഗണിച്ചാണ് നിയമനം നൽകിയിരിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു.

വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമിക്കരുതെന്ന തീരുമാനമായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആദ്യം എടുത്തിരുന്നത്. എന്നാല്‍ ബന്ധുനിയമനത്തില്‍ മന്ത്രിമാര്‍ വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് മറ്റൊരു നിയമന വിവാദം കൂടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

2016ൽ സിഡിറ്റിൽ രജിസ്ട്രാറായ ജയരാജ് 2019 ൽ വിരമിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ അഭ്യർത്ഥന പ്രകാരം മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. രജിസ്ട്രാർ ആയിരുന്നപ്പോൾ ഡയറക്ടറായി നിയമനം നേടുന്നതിന്, ജയരാജ് സി ഡിറ്റ് സർവീസ് റൂളിൽ മാറ്റം വരുത്തിയെന്ന് ആക്ഷേപമുണ്ട്. ഇത് സൂചിപ്പിച്ച് സര്‍ക്കാരിന് ജീവനക്കാര്‍ പരാതിയും നല്‍കിയിരുന്നു

content highlights: Government again under the controversy on nepotism