ഇ​ട​ത് ച​ങ്ങ​ല​യി​ല്‍ യു​ഡി​എ​ഫ് ക​ണ്ണി​ക​ള്‍‍; വിഷയം ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

k Muralidharan point out udf supporters attend ldf mega human chain

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് കെപിസിസി നേത്യത്വം ഗൗ​ര​വ​ത്തോ​ടെ കാ​ണണമെന്ന് കെ ​മു​ര​ളീ​ധ​ര​ന്‍. കേന്ദ്രസര്‍ക്കാരിൻ്റെ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇടതു മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്നലെ വൈകിട്ടാണ് നടന്നത്. എഴുപത് ലക്ഷത്തോളം പേര്‍ മനുഷ്യ മഹാശൃംഖലയില്‍ അണി ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയ പാതയില്‍ തീര്‍ത്ത ചങ്ങലയില്‍ യുഡിഎഫ് അണികളും പങ്കെടുത്തതായാണ് ഇടതു മുന്നണിയുടെ അവകാശവാദം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാക്കാൻ യുഡിഎഫ് തയ്യാറാകണം. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചു എന്നും കെ മുരളീധരൻ പറഞ്ഞു. ഗവര്‍ണറുടെ ചായ സത്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു എന്നും കെ മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. അത് കെപിസിസി അധ്യക്ഷന്‍റെ വിവേചനാധികാരം ആണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Content Highlights: k Muralidharan point out udf supporters attend ldf mega human chain