പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായിയെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബി കടലിൻെറ സിംഹം. ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു.
കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ വേഷമിടുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. പ്രഭുവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇളയരാജ, എംജി ശീകുമാര്‍, രാജേഷ് മുരുകേഷന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. കോണ്‍ഫിഡൻ്റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ് രാജ്യങ്ങളിലെ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്ജുന്, സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍, ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ കൂറ്റന്‍ സെറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Content highlight: Marakkar Arabikadalinte Simham Official Teaser released