ശബരിമല യുവതീപ്രവേശം ഉൾപ്പെടെ, വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിൽ പത്തുദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. കേസിലെ കക്ഷികളുടെ വാദങ്ങൾ അടുത്ത പത്ത് ദിവസത്തിനകം തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻറെ നിർദേശം.
ശബരിമല, ദർഗ കേസുകളിൽ 23 ദിവസം വാദം കേൾക്കണമെന്ന നിർദേശമാണ് അഭിഭാഷക സംഘടന മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ 10 ദിവസത്തിൽ കൂടുതൽ വാദത്തിനായി അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം പരിഗണന വിഷയങ്ങളിൽ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. വിശാല ബെഞ്ചിൻറെ പരിഗണനക്കായുള്ള വിഷയങ്ങൾ പുനഃക്രമീകരിക്കണമെന്ന സോളിസിറ്റർ ജനറലിൻറെ അഭ്യർഥന പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
content highlights: Chief Justice SA Bobdey judgment on sabarimala issue