ഇനി വിരൽ തുമ്പുകളിൽ ഭക്ഷണമെത്തണമെങ്കിൽ ഇരട്ടി വില നൽകേണ്ടി വരും. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചു.
ബെംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീല്‍ ഫോര്‍ വണ്‍ ഓഫറിന് 15 രൂപ നല്‍കണം, ഇത് നേരത്തെ സൗജന്യമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് ഇടയിൽ ഓർഡർ ക്യാൻസൽ ചെയ്യുന്നതിൻ്റെ നിബന്ധനകൾ കൂടുതൽ ശക്തമാക്കിയിരുന്നു. അതിനോടൊപ്പം ഭക്ഷണങ്ങൾക്ക് എല്ലാം തന്നെ വിലയും വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് കച്ചവടത്തെ വലിയ തോതിൽ ദോഷം ചെയ്യുകയാണ് ഉണ്ടായത്. വിപണിയിൽ ഇതു മൂലം വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കും വര്‍ധിപ്പിച്ചു. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
content highlights: swiggy and zomato raises the delivery fee and subscription rates