ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി; വിമർശനവുമായി പ്രകാശ് ജാവദേക്കർ

Union Minister Prakash Javadekar

24 ആഴ്ചവരെ ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതി ബില്ലിന് (2020) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിലവിലുണ്ടായിരുന്ന 1971 ലെ എംടിപി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളൂ. ഈ പരിധി ഉയർത്തികൊണ്ടുള്ള ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

ബില്ലിന് ക്യാബിനറ്റിന്‍റെ അനുമതി ലഭിച്ചതായും പുതിയ നിയമം സുരക്ഷിതമായ ഗർഭഛിദ്രത്തിന് വഴിയൊരുക്കുമെന്നും നിയമം മാതൃ മരണ നിരക്ക് കുറക്കാൻ ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് വ്യക്തമാക്കിയത്. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കുന്നതാണ് സർക്കാരിന്‍റെ ഈ നീക്കമെന്ന് കേന്ദ്ര മന്ത്രി വിമർശിക്കുകയുണ്ടായി.

‘പ്രായപൂർത്തിയാവാത്തവർക്കും ഭിന്നശേഷിയുള്ളവർക്കും തങ്ങൾ ഗർഭിണിയാണെന്ന് ആദ്യം തിരിച്ചറിയണമെന്നില്ല. പീഡനത്തിനിരയായവർക്കും നിയമം ഉപകാരപ്പെടും’ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് ജാവദേക്കർ പറഞ്ഞു.

Content highlights: Cabinet Approves Raising Of Upper Limit For Permitting Abortions From 20 Weeks To 24 Weeks

LEAVE A REPLY

Please enter your comment!
Please enter your name here