കൊവിഡ് 19; രണ്ട് വർഷത്തേക്ക് എംപി ഫണ്ട് ഇല്ല, ശമ്പളവും വെട്ടിക്കുറയ്ക്കും

MP allowances, pensions slashed by 30% for a year, President, PM, governors to take salary cut

കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി സാമ്പത്തിക ക്രമീകരണവുമായി കേന്ദ്ര സർക്കാർ. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തിൽ നിന്ന് 30 ശതമാനം വെട്ടിക്കുറയ്ക്കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ വിനിയോഗിക്കുന്നതിന് രണ്ടു വർഷത്തേയ്ക്ക് വിലക്കും ഏർപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും കൊവിഡ് പ്രതിരോധ പദ്ധതിക്കായി ഉപയോഗിക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടു വർഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തിൽ ലഭിക്കും. ഈ തുക മുഴുവനും കോവി‍‍ഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച സംയുക്ത ഫണ്ടിലേക്ക് വകയിരുത്തും. പാര്‍ലമെൻ്റ് പാസാക്കിയിട്ടുള്ള ബില്ലുകളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പളം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നത്. ഈ ബില്ല് ഭേദഗതി ചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും. 

content highlights: Coronavirus, MP allowances, pensions slashed by 30% for a year, President, PM, governors to take salary cut