ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Cabinet approves production-linked incentives worth Rs 2 trn for 10 sectors

ഉത്പന്ന നിർമാണ മേഖലയ്ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ആനുകൂല്യം കൂടി സർക്കാർ  പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. ടെലികോം, ടെക്സറ്റെെൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സെൽ ബാറ്ററി, സൌരോർജം, ഫാർമ, സ്റ്റീൽ തുടങ്ങി 10 മേഖലകൾക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ടായിരിക്കും ഇത്രയും പണം ആനുകൂല്യമായി നൽകുക. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.

ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ അനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാൻ്റുകൾ സ്ഥാപിക്കാൻ പദ്ധതി പ്രകാരം നേരത്തെ ആനുകൂല്യം നൽകിയിരുന്നു. മെെക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളേയും പദ്ധതിയിൽ പങ്കാളികളാക്കിയിട്ടുണ്ട്.

content highlights: Cabinet approves production-linked incentives worth Rs 2 trn for 10 sectors