ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തീവ്രവാദിയെന്ന് വിളിച്ച പര്‍വേഷ് വര്‍മ എം.പിക്കെതിരെ ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസര്‍ക്ക് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി. കെജരിവാളിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ വര്‍മക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നാണ് എഎപി ആവശ്യപ്പെട്ടിരിക്കുന്നത്.
പര്‍വേഷിൻറെ വിദ്വേഷ പരാമര്‍ശത്തോട് വൈകാരികമായാണ് കെജരിവാള്‍ പ്രതികരിച്ചത്. ‘ഡല്‍ഹിക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാപകലില്ലാതെ കഠിനാധ്വാനം ചെയ്തിട്ടും അതിനുള്ള പ്രതിഫലമായി ബിജെപി എന്നെ വിളിക്കുന്നത് തീവ്രവാദിയെന്നാണ്. എനിക്ക് വളരെയധികം ദുഃഖമുണ്ട്.’ എന്നു പറഞ്ഞു കൊണ്ട് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.
ജനുവരി 25-ന് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അരവിന്ദ് കെജരിവാളിനെ തീവ്രവാദിയെന്ന് പര്‍വേഷ് വിശേഷിപ്പിച്ചത്. കെജരിവാള്‍ തിരികെ അധികാരത്തിലെത്തുകയാണെങ്കില്‍ ഡൽഹിയിലെ തെരുവുകള്‍ ഷഹീന്‍ബാഗിലെ ജനങ്ങളെ പോലുള്ളവര്‍ കീഴടക്കുമെന്നും കശ്മീരില്‍ സംഭവിച്ചത് അതാണെന്നും പര്‍വേഷ് പറഞ്ഞിരുന്നു.
Content highlights:AAP demands FIR against Parvesh Verma for calling Kejriwal ‘terrorist’