മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങൾ സ്ത്രീകളെ വിലക്കുന്നില്ലെന്നും, വിലക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവഗണിക്കണമെന്നും വ്യക്തമാക്കി ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
വിവിധ മത ആചാരങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
മുസ്ലീം മതഗ്രന്ഥങ്ങളും മതവിശ്വാസം കണക്കിലെടുക്കുമ്പോൾ, പള്ളിക്കുള്ളിൽ പ്രാർത്ഥന/നമാസ് അർപ്പിക്കാൻ സ്ത്രീകൾ അനുവദനീയരാണെന്ന് പറയുന്നുണ്ട്. അതിനാൽ, പ്രാർത്ഥനകൾക്കായി മസ്ജിദിലേക്ക് പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നുംഅവർ വ്യക്തമാക്കി.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
Content highlights: Muslim women permitted to enter mosques to offer namaz, the All India Muslim Personal Law Board (AIMPLB) told the Supreme Court