കൊറോണ വൈറസ് ദൈവത്തിന്‍റെ മരണ മാലാഖയെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ്

Pastor Rick Wiles tells that coronavirus is God's angel of death

ചെെനയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വെെറസ് ദെെവത്തിൻ്റെ മാലാഖയാണെന്ന് ഫ്ലോറിഡയിലെ ‘നോണ്‍ ഡിനോമിനേഷന്‍ ഫ്ലോയിംഗ് സ്ട്രീംസ്’ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററും ‘ട്രൂ ന്യൂസ് സ്ട്രീമിംഗ്’ ചാനലിന്‍റെ സ്രഷ്ടാവുമായ പാസ്റ്റര്‍ റിക്ക് വൈല്‍സ്. ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ് പടരാന്‍ കാരണമെന്നും പാസ്റ്റര്‍ വൈല്‍സ് കുറ്റപ്പെടുത്തി.

കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്നും മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും പാസ്റ്റര്‍ വൈല്‍സ് പറഞ്ഞു. സുഹൃത്തുക്കളേ, ‘ഡെത്ത് ഏഞ്ചല്‍’ ഇപ്പോള്‍ ഗ്രഹങ്ങളിലുടനീളം സഞ്ചരിക്കുന്നുണ്ടാകാം. അതുകൊണ്ട് ദൈവവുമായി കൂടുതല്‍ അടുക്കാനും ശരിയായ ബന്ധം സ്ഥാപിക്കാനുമുള്ള സമയമാണിത്,’ വൈല്‍സ് പറഞ്ഞു.
ദൈവിക ന്യായവിധിയായാണ് താന്‍ ഈ സാഹചര്യത്തെ കാണുന്നതെന്നും വൈല്‍സ് കൂട്ടിച്ചേർത്തു.

content highlights: Pastor Rick Wiles tells that coronavirus is God’s angel of death