വനിതാ ബറ്റാലിയൻ പോലീസുകാർക്ക് ജോലിഭാരമെന്ന് പരാതി. കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഈ ബറ്റാലിയനിലുളളത്. എന്നാൽ ഇന്ന് ഇവർ ശാരീരികമായും മാനസികവുമായി കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ അവകാശങ്ങളെ മേലുദ്യോഗസ്ഥർ കാണുന്നില്ലെന്നും പരാതികൾ പറഞ്ഞാൽ ജോലി രാജി വെച്ചു പോകാനാണ് പറയുന്നതെന്നുമാണ് ഇവർ പറയുന്നത്.
22 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയ ബറ്റാലിയനിലെ അംഗങ്ങള്‍ക്ക് 4 ദിവസത്തെ അവധി അനുവദിച്ചിരുന്നു. എന്നാൽ ഈ ലീവു പോലും ഇവർക്ക് ക്യത്യമായി അനുവദിച്ചിരുന്നില്ല. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഡ്യൂട്ടിയില്‍ തിരിച്ചു കയറാനുള്ള നിര്‍ദ്ദേശമാണ് ഇവർക്ക് കൊടുത്തത്. തുടർന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുളള 5 ദിവസത്തെ പരിശീലനത്തിന് ശേഷം ഇവരെ മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്ക് വിടുകയായിരുന്നു. ലീവ് അനുവദിക്കാമെന്ന് പറഞ്ഞെങ്കിൽ പോലും ലീവ് അനുവദിച്ചില്ല.
ഗര്‍ഭകാലത്തെ വിശ്രമം പോലും നിഷേധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് ഇവരുടെ പരാതി. ശബരിമല ഡ്യൂട്ടിയ്ക്കിടെ ഗര്‍ഭിണിയായ ഒരു പൊലീസുകാരിക്ക് ദേഹതളര്ച്ചയുണ്ടാവുകയും തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭം അലസിപ്പോയ സംഭവവും ഉണ്ടായിരുന്നതായാണ് ഇവർ പറയുന്നത്. കൂടാതെ വീട്ടില്‍ നിന്ന് ആരെങ്കിലും ക്യാമ്പിൽ ഇവരെ കാണാന്‍ എത്തിയാലും അതിന് അനുവദിക്കില്ല.
content highlights: Women battalion cops complaints about work load