എല്ലാവരോടും ഒപ്പം എല്ലാവർക്കും വളർച്ച, അതാണ് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. രാജ്യത്തിൻ്റെ സമഗ്ര വളർച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.
രാജ്യത്തെമ്പാടുനിന്നും നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. ഇത് അനുസരിച്ചാണ് തീരുമാനങ്ങൾ എടുത്തതെന്നും, എല്ലാവർക്കും ഗുണകരമാകുന്ന ബജറ്റാണ് ഇത്തവണ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതെന്നും ബജറ്റ് അവതരണത്തിന് തൊട്ടു മുമ്പായി കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. രണ്ടാം മോഡി സർക്കാരിൻ്റെ രണ്ടാം ബജറ്റ് പതിനൊന്ന് മണിക്കാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്.
Content Highlights: Anurag Thakur says that Prime Minister Narendra Modi-led government aims at full-blown growth of the country