വുഹാനിൽ നിന്നെത്തുന്നവരെ പാർപ്പിച്ചിരിക്കുന്ന മനേസറിലെ സെെനിക കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ. ഒരു മുറിയിൽ അഞ്ച് പേരെ വീതമാണ് പാർപ്പിച്ചിരിക്കുന്നത്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരേയും ഇവരുടെ ഒപ്പമാണ് പാർപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ ഉള്ള എല്ലാവർക്കും ഇതുവരെ പ്രാധമിക പരിശോധനകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. കൂട്ടത്തിൽ ഇതുവരെ ആർക്കും വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുമില്ല.
പൊതു ശൌചാലയമാണ് ഇവർ ഉപയോഗിക്കുന്നത് എന്നതുകൊണ്ടും ഭക്ഷണം പാകം ചെയ്യുന്നത് ഒരേ സ്ഥലത്തായത് കൊണ്ടും വെെറസ് ബാധ ഉണ്ടെങ്കിൽ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വ്യക്തമായി അറിയാമെങ്കിലും കേന്ദ്ര സർക്കാറിൻറെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള അശ്രദ്ധയാണ് ഉണ്ടാവുന്നതെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ കേരളത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇവർ കത്ത് നൽകിയിട്ടുണ്ട്.
content highlights: quarantine centers in India are not safe