കൊറോണ വെെറസ്; ഐസോലെഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ട് പേരെ കാണാതായി

കൊറോണ വെെറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് മധ്യപ്രദേശ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാതായി. കാണാതായവരില്‍ ഒരാള്‍ വുഹാനില്‍ നിന്ന് നാട്ടിലെത്തിയ യുവാവാണ്. മറ്റയാൾ ചൈനയില്‍ നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പുരിലെത്തിയത്.
ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്.

വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. തുടർന്ന് ഇയാളെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു.

content highlights: two suspected patients of corona virus has gone missing from the hospital