കൊറോണ പകരുമോയെന്ന് ഭയന്ന് വളർത്തു മ്യഗങ്ങളെ എറിഞ്ഞുകൊന്ന് ചെെനക്കാർ

communities in china threaten to kill pets due to coronavirus

വീട്ടിലെ വളർത്തു മ്യഗങ്ങളിൽ നിന്ന് കൊറോണ പടരുമോ എന്ന് ഭയന്ന് വളർത്ത് മ്യഗങ്ങളെ എറിഞ്ഞുകൊന്ന് ചെെനക്കാർ. ടിയന്‍ജിന്‍, ഷാങ്ഹായ് നഗരങ്ങളിലെല്ലാം പൂച്ചകളേയും നായകളേയുമൊക്കെ വലിച്ചെറിഞ്ഞ് കൊന്നതായാണ് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്. ടിയന്‍ജിന്‍ നഗരത്തിലെ ഹുബെയ് പ്രവിശ്യയില്‍ കൊല്ലപ്പെട്ട നിലയിൽ നായകളുടേയും പൂച്ചകളുടേയും ശവശരീരങ്ങൾ കണ്ടെത്തിയിരുന്നു. ഷാങ്ങ്ഹായില്‍ നിന്നും 5 വളര്‍ത്തു പൂച്ചകളുടെ ശവശരീരങ്ങളാണ് ഇത്തരത്തിൽ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കാണപ്പെട്ടത്.

എന്നാൽ പൂച്ച, പട്ടി പോലുളള വളർത്തു നായക്കളിൽ നിന്ന് വെെറസ് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിതരുമായി ഇടപഴകുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്‍ത്തി നിരീക്ഷിക്കണമെന്ന് എപ്പിഡമോളജിസ്റ്റ്കൂടിയായ ഡോക്ടര്‍ ലീ ലന്‍ജ്വാന്‍ ഒരു ചാനല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ചില മാധ്യമങ്ങള്‍ പൂച്ചകളില്‍ നിന്നും നായകളില്‍ നിന്നും വൈറസ് പകരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇവർ വളർത്തു മ്യഗങ്ങളെ കൊല്ലാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

content highlights: communities in china threaten to kill pets due to coronavirus