കെഎസ്ആര്‍ടിസി വീണ്ടും പ്രതിസന്ധിയിൽ

ksrtc is in salary crisis

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം വീണ്ടും അവതാളത്തിൽ. 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ഈ മാസത്തെ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആർടിസിക്ക് സാധിക്കുകയുളളു. അതേ സമയം സ്ഥാപനത്തിൻ്റെ ബാധ്യത സർക്കാർ പൂർണമായും ഏറ്റെടുക്കണമെന്നുളള വാദം ശക്തമായി നിലനിൽക്കുകയാണ്.

ശബരിമല സീസണെ തുടർന്ന് ഡിസംബറിൽ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു വരുമാനം. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടിയിൽ കവിയുകയാണ്.

ശബള വിതരണത്തിന് വേണ്ടി മാത്രം ഒരു മാസം 81 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ഇന്ധന ചിലവിനായി 88 കോടി രൂപയും ഇന്‍ഷുറന്‍സ്, സ്പെയര്‍പാര്‍ട്സ്, കൺസോർഷ്യം വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപയും വേണം. എന്നാൽ ഇതിനുളള വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുന്നതുമില്ല. കഴിഞ്ഞ വർഷം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി.

content highlights: ksrtc is in salary crisis