ജപ്പാനീസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000 പേര്‍ നിരീക്ഷണത്തില്‍

cruise ship carrying 3700 quarantined in japan after 10 test positive

ജപ്പാനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം യാത്രക്കാരെയും ജീവനക്കാരെയും പിടിച്ചിട്ടു. ജപ്പാനിലെ യോക്കഹോമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ ഉള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ബാക്കി ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരികരിച്ചതിന് പിന്നാലെയാണ് കപ്പലിലുള്ള 273 പേരുടെ സാമ്പളുകള്‍ പരിശോധിച്ചത്.

ഇതില്‍ പത്ത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കപ്പലിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഹോങ്കോംഗ് സ്വദേശിയായ എണ്‍പതുകാരനാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ജനുവരി 25ന് കപ്പലിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: cruise ship carrying 3700 quarantined in japan after 10 test positive