ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പാർലമെന്റിലെ ചില അംഗങ്ങൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സമീപിച്ചു. വരുന്ന തിങ്കളാഴ്ചയോടെ ഇന്ത്യക്കെതിരേ യുദ്ധം തുടങ്ങണമെന്നാണ് എംപിമാരുടെ ആവശ്യം. എന്നാൽ ഇമ്രാന് ഖാന് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുമായുള്ള യുദ്ധപ്രഖ്യാപനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുമെന്നും ജാമിയത്ത് ഉൽമ ഇ ഇസ്ലാം ഫസൽ നേതാവ് മൗലാന അബ്ദുൽ അക്ബർ ചിത്രാലി പറഞ്ഞു. കശ്മീരിലെ ജനങ്ങളെ മോചിപ്പിക്കാൻ യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് ജാമിയത്ത് ഉൽമ ഇ ഇസ്ലാം ഫസൽ നേതാവ് വ്യക്തമാക്കിയത്.
Content highlights: Pak politicians call for Jihad against India in pakistan assembly