വനിതാ കമാൻഡർമാരെ സെെന്യത്തിൽ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ. സെെന്യത്തിലേക്ക് എത്തുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗ്രാമത്തിൽ നിന്നുളളവരാണെന്നും അതുകൊണ്ട് തന്നെ ഇവർ ആരും വനിതകളുടെ കമാൻഡുകൾ അംഗീകരിക്കാനോ അനുസരിക്കാനോ മാനസികമായി തയ്യാറാല്ലായെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാർ ഈ കാര്യം വ്യക്തമാക്കിയത്. അതേ സമയം കാലം മാറുന്നതിനനുസരിച്ച് ഇവരുടെ മാനസിക ചിന്തയിൽ മാറ്റം വരുത്തുവാൻ ശ്രമിക്കണമെന്നും സർക്കാരിൻ്റെ നിലപാട് പുനഃപരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
വനിതകളെ കമാന്‍ഡര്‍ പോസ്റ്റില്‍ നിയമിച്ചാല്‍ അത് സൈന്യത്തിന്റെ പ്രവര്‍ത്തന രീതിയെ ബാധിക്കുമെന്നും വനിതകളുടെ ശാരീരികവും കുടുംബപരവുമായ പരിമിതികളും നിയമനത്തിന് തടസ്സമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടികാട്ടി.
പുരുഷന്മാരേക്കാള്‍ വളരെയധികം ഉയരാന്‍ കഴിയുന്ന വനിതകള്‍ എന്തിനാണ് തുല്യത എന്ന ചെറിയ ആവശ്യം ഉന്നയിക്കുന്നത് എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. എന്നാൽ തുഷാർ മേത്തയുടെ ഈ വാദത്തെ ഹർജിക്കാർ എതിർത്തിരുന്നു. അതേ സമയം വനിതകളെ പൂര്‍ണ്ണമായും കമാന്‍ഡര്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
content highlights: the ban on the appointment of women to army commander posts cannot be lifted says central govt in supreme court