സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലയിൽ കമാൻഡർ പോസ്റ്റ് അനുവദിക്കണം; കേന്ദ്ര വാദം തള്ളി സുപ്രീം കോടതി

വനിതകൾക്ക് കമാൻഡർ പോസ്റ്റ് നൽകാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാറിൻറെ വാദത്തെ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലകളിൽ കമാൻഡർ പോസ്റ്റ് നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള്‍ പരിഗണിച്ച്  കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കാന്‍ കഴിയില്ലെന്നും പുരുഷ കമാൻഡർമാർക്ക് സ്ത്രീ കമാൻഡർമാരെ അംഗീകരിക്കാൻ കഴിയുന്നില്ല എന്നുമാണ് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചത്.

ബുധനാഴ്ച്ച വനിതാ കമാന്‍ഡര്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. എന്നാൽ സ്ത്രീകൾക്ക് യുദ്ധ ഇതര മേഖലകളായ എന്‍.സി.സി, സൈനിക് സ്‌കൂള്‍ എന്നിവിടങ്ങളിൽ ഉൾപ്പടെ വനിതകൾക്ക് കമാൻഡർ പോസ്റ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അജയ് റോഷ്ടാഗി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. സെെന്യത്തിലേക്ക് എത്തുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗ്രാമത്തിൽ നിന്നുളളവരാണെന്നും അതുകൊണ്ട് തന്നെ ഇവർ ആരും വനിതകളുടെ കമാൻഡുകൾ അംഗീകരിക്കാനോ അനുസരിക്കാനോ മാനസികമായി തയ്യാറല്ലായെന്നുമായിരുന്നു കേന്ദ്ര സർക്കാർ വാദിച്ചത്. പുരുഷ പട്ടാളത്തിൻറെ പ്രയാസം കണക്കിലെടുക്കേണ്ട എന്നും വനിതകളെ കമാൻഡർ പോസ്റ്റുകളിൽ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. 

content highlights: allow women commanders in non combat force says supreme court