കൊറോണ വെെറസ് ബാധിതകർക്ക് സ്റ്റിറോയിഡുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സ്റ്റിറോയിഡുകൾ ആസ്മ പോലുളള തീവ്ര രോഗങ്ങൾ പെട്ടന്ന് ശമിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്. അത് കോറോണ ബാധിച്ചവർക്ക് നൽകുന്നത് ദോഷകരമായി വരാൻ സാധ്യതയുണ്ട്. SARS പോലെ ഒരു വെെറസ് രോഗം കഴിഞ്ഞ വർഷങ്ങളിലും പുറത്തുവന്നിരുന്നു. എന്നാൽ രോഗം ശമിപ്പിക്കാൻ സ്റ്റിറോയിഡുകൾ കൊടുത്തത് കാരണം ഗുണങ്ങളെക്കാൾ ദോഷങ്ങളാണ് ഉണ്ടായതെന്ന് ദ ലാൻസറ്റ് പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.
നൊവൽ കൊറോണ വെെറസ് ബാധിച്ച ഒരാളുടെ ശ്വാസകോശത്തിലെ വീക്കം തടയുവാൻ മാത്രമേ ഇത്തരത്തിലുളള സ്റ്റിറോയിഡുകൾ കൊണ്ട് പ്രയോജനപ്പെടുകയുളളു. കൊറോണ വെെറസ് ബാധിച്ച ഒരാൾക്ക് ശ്വാസകോശ വീക്കം ഉണ്ടാകും. സ്റ്റിറോയിഡുകളുടെ ഉപയോഗം ഇത്തരം വെെറസുകളോട് പൊരുതാൻ ചെറിയ തോതിൽ സഹായിക്കുന്നുണ്ടെങ്കിലും ശരീരത്തിന് ദോഷമാകുന്ന രീതിയിലും ഇവ പ്രവർത്തിക്കുന്നുണ്ട്. സ്റ്റിറോയിഡുകൾ കൊടുക്കുന്ന രോഗികളെ എല്ലാം തന്നെ കൂടുതൽ ചികിത്സിക്കേണ്ടതായിവരുന്നു. കൂടാതെ ഇവരിൽ രക്തസമ്മർദ്ദം, ശ്വാസംമുട്ടൽ പോലെയുള്ള മറ്റ് ശാരീരിക അസസ്ഥതകളും കാണപ്പെടുന്നു.
ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നത് SARS ബാധിച്ച് രോഗി സ്റ്റിറോയിഡുകൾ ഉപയോഗിക്കുകയും മൂന്ന് ആഴ്ചകൾക്ക് ശേഷം മറ്റ് മരുന്നുകൾ ഉപയോഗിച്ചാൽ വെെറസുകൾ ശരീരത്തിൽ തന്നെ നിൽക്കാനുളള സാധ്യതകളും ഏറെയാണെന്ന് പറയുന്നു. അതുകൊണ്ട് കൊറോണ പോലെയുളള പുതിയ വെെറസുകൾക്ക് സ്റ്റിറോയിഡുകൾ പരീക്ഷിക്കുന്നത് വലിയ വിപത്തായി മാറാനുളള ഇടയുണ്ട്.
content highlights: Health experts say steroids should be avoided to treat coronavirus