കൊറോണ; അമേരിക്കൻ പൌരൻ ഉൾപ്പടെ ചെെനയിൽ മരണം 722 ആയി 

coronavirus, death toll rise in china to 722 including a US citizen

കൊറോണ വെെറസ് ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണവും 722 ആയി. വുഹാനിൽ ചികിത്സയിലായിരുന്ന 60 വയസുകാരനായ യുഎസ് പൌരനും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ മരിച്ച ആളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞ ദിവസം മാത്രം 86 പേരാണ് ചെെനയിൽ മരിച്ചത്. മുപ്പതിനായിരം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 320 കേസുകൾ ചെെനക്ക് പുറത്തു മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസിലും ഹോങ്കോങിലുമായി രണ്ട് പേർ കോറോണ ബാധിച്ച് ഇന്നലെ മരിച്ചു. 30 രാജ്യങ്ങളിൽ കോറോണ വെെറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേ സമയം കൊറോണയെ പ്രതിരോധിക്കാൻ 6750 ലക്ഷം ഡോളർ ധനസഹായം വേണമെന്ന് ലോകരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോറോണയെ ചെറുക്കാൻ 1000 ലക്ഷം ഡോളർ സഹായം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

content highlights: coronavirus, death toll rise in china to 722 including a US citizen