സാർസിനേയും മറികടന്ന് കൊറോണ; ചെെനയിൽ മരണം 800 കവിഞ്ഞു,  കാസർഗോഡ് ഇന്ന് അവലോകനയോഗം

coronavirus kills over 800 in china number exceeds sars deaths worldwide

ചെെനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. 2003-2004 കാലഘട്ടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സാർസിനേയും മറികടന്ന് ചെെനയിൽ മരണ സംഖ്യ വർദ്ധിക്കുന്നു. സാർസിനെ തുടർന്ന് 744 പേരാണ് അന്ന് ആകെ മരിച്ചതെങ്കിൽ കൊറോണ ബാധമൂലം ദിവസവും മരിക്കുന്നത് എൺപതിലധികം പേരാണ്. ഇനിയും മരണ സംഖ്യ ഉയരാണ് സാധ്യത. 

ഇന്നലെ മാത്രം മരിച്ചത് 81 പേരാണ്. മരിച്ചവരിൽ 780 പേരും വുഹാൻ പ്രവിശ്യയിൽ ഉള്ളവരാണ്. 37200 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചെെനയ്ക്ക് പുറത്ത് യു.എ.ഇ.യിൽ രണ്ട് പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു യുഎസ് പൌരനും ജപ്പാനിൽ നിന്നുള്ള ഒരാളും കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.

അതേ സമയം കൊറോണ വെെറസ് റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ ഇന്ന് അവലോകനയോഗം ചേരും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻറെ നേത്യത്വത്തിലായിരിക്കും യോഗം. ഇപ്പോൾ കാസർഗോഡ് 101 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനക്കായി 22 പേരുടെ സാമ്പിള്‍ അയച്ചതില്‍ 19 പേരുടെ റിസല്‍ട്ടും നെഗറ്റീവായിരുന്നു. മൂന്ന് പേരുടെ റിസൽട്ട് കൂടി ഇനി വരാനുണ്ട്.

content highlights: coronavirus kills over 800 in china number exceeds sars deaths worldwide

LEAVE A REPLY

Please enter your comment!
Please enter your name here