കൊറോണ വെെറസ് സംവഹിക്കാൻ ഉയർന്ന സാധ്യതയുള്ള ഇരുപത് രാജ്യങ്ങളിൽ ഇന്ത്യയും

India Among 20 Countries Likely To Import Coronavirus, Says German Study

കൊറോണ വെെറസിനെ പെട്ടന്ന് സംവഹിക്കാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് പഠനം. ജർമ്മൻ ഹംബോൾട്ട് സർവകലാശാലയും റോബേർട്ട് കോച്ച് ഇൻസ്റ്റിറ്റൂട്ടും നടത്തിയ പഠനത്തിലാണ് ഇന്ത്യയും കൊറോണ വെെറസിനെ ഇറക്കുമതി ചെയ്യാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുമെന്ന് പറയുന്നത്. 

ലോകത്താകമാനമുള്ള 4000 വിമാനത്താവളങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഇന്ത്യയിൽ 0.219 ശതമാനമാണ് കൊറോണ വെെറസിൻറെ ആപേക്ഷിക സംവഹന സാധ്യത. ഡൽഹി ഇന്തിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി 0.66 ശതമാനവും മുബെെ ഛത്രപതി ശിവാജി വിമാനത്താവളം വഴി 0.034 ശതമാനവും കൽക്കട്ട നതാജി സുബാഷ് ചന്ദ്രബോസ് വിമാനത്താവളം വഴി 0.020 ശതമാനവും വെെറസ് ബാധ ഉണ്ടാവാൻ സാധ്യയുണ്ടെന്ന് പഠനം പറയുന്നു. ബംഗളൂരു, ചെന്നെെ, ഹെെദരാബാദ്, കൊച്ചി വിമാനത്താവളങ്ങളും വെെറസ് സാധ്യത ഉണ്ടാക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ പെടുന്നു. 

വിമാനത്തിൽ സഞ്ചരിക്കുന്നവരുടെ നമ്പരുകൾ പരിശോധിച്ചാൽ മറ്റ് സ്ഥലങ്ങളിലേക്ക് വെെറസ് പകരാനുള്ള ഏകദേശ കണക്ക് മനസിലാക്കാൻ കഴിയും. ചെെനയിൽ മാത്രം 800 ആളുകളുടെ മരണത്തിന് ഇടയാക്കിയ വെെറസിനെ വളരെ വേഗത്തിൽ വഹിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ 17ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ കേരളത്തിൽ ഇതുവരെ മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം വുഹാനിൽ നിന്നും എയർ ഇന്ത്യവഴി 600 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അവരെ ഡൽഹിയിൽ ഇപ്പോൾ ക്വാറൻറീൻ ചെയ്തിരിക്കുകയാണ്. 

content highlights: India Among 20 Countries Likely To Import Coronavirus, Says German Study