സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം മൌലീക അവകാശമല്ല; സുപ്രീം കോടതി

supreme-court-on-reservations-for-government-jobs-state-not-bound-to-make-reservations-for-jobs

സർക്കാർ ജോലിയിലെ സ്ഥാനകയറ്റത്തിന് സംവരണം കൊടുക്കേണ്ടത് മൌലിക അവകാശമല്ലെന്ന് സുപ്രീം കോടതി. സംവരണം കൊടുക്കണമെന്ന് സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്നും പൊതു സമൂഹത്തിൽ ചില വിഭാഗങ്ങളുടെ പങ്കാളിത്തത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന വ്യക്തമായ തെളിവുകളില്ലെങ്കിൽ സംസ്ഥാനങ്ങൾ സംവരണത്തിനുവേണ്ടിയുള്ള വ്യവസ്ഥകൾ ഉണ്ടാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഗവൺമെൻറിലെ അസിസ്റ്റൻറ് എൻജിനിയറിങ് പോസ്റ്റിലേക്കുള്ള സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച കേസിലായിരുന്നു സുപ്രീം കോടതിയുടെ വിധി.

‘സംസ്ഥാന സർക്കാർ സംവരണം കൊടുക്കാൻ വേണ്ടിയുള്ളതല്ല. സ്ഥാനകയറ്റത്തിന് സംവരണം വേണമെന്നത് ഒരു വ്യക്തിയുടെ മൌലീക അവകാശവുമല്ല. സർക്കാരുകൾ സംവരണം കൊടുക്കണമെന്ന കോടതിയുടെ ഒരു തീർപ്പും ഇതുവരെ ഉണ്ടായിട്ടുമില്ല’. ജസ്റ്റീസ് എൽ നാഗേശ്വരറാവുവും ഹെമന്ദ് ഗുപ്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം നൽകാമെന്ന 2012 ലെ ഉത്തരാഖണ്ഡ് ഹെെക്കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതി വിധി.

എന്നാൽ കോടതിവിധിയെ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. ഒരു സംസ്ഥാനത്തിന് ആർട്ടിക്കിൽ 16(4) , 16(4-A) പ്രകാരം എസ്സി എസ് ടി വിഭാഗക്കാരെ സഹായിക്കുവാനുള്ള കർത്തവ്യം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 ൽ എസ്സി എസ് ടി വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ പ്രത്യേക സംവരണ ആനുകൂല്യം കൊടുക്കാൻ കഴിയില്ലെന്ന് അഞ്ചംഗ ബെഞ്ചിൻറെ വിധിയുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ഡിസംബറിൽ പുനഃപരിശോധന ഹർജിയും നൽകിയിരുന്നു.

content highlights: supreme court on reservations for government jobs state not bound to make reservations for jobs