ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

66 new infections confirmed on ship off coast of Japan

ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കൽ നിന്നുള്ള 12 പേരുൾപ്പടെ കപ്പലിലെ 136 യാത്രികർക്കാണ് വെെറസ് ബാധയേറ്റിരിക്കുന്നത്. ആകെ കപ്പലിൽ 3711 യാത്രകാരാണ് ഉണ്ടായിരുന്നത്. ഇതിൽ 70 പേർക്ക് ഇന്നലെ വെെറസ് സ്ഥിരീകരിച്ചിരുന്നു. കപ്പലിൽ 160 ഇന്ത്യൻ ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ സഞ്ചരിച്ച ഒരാൾക്ക് ഹോങ്കോങിൽ വെെറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പൽ യോകോഹോമ തീരത്ത് തടഞ്ഞത്. കപ്പലിലെ മുഴുവൻ യാത്രക്കാരേയും ജീവനക്കാരേയും പരിശോധിച്ച് എല്ലാ പരിശോധനകളും പൂർത്തിയാക്കിയതിന് ശേഷം മാത്രമെ  പുറത്ത് വിടുകയുള്ളു എന്ന് ജപ്പാൻ ആരോഗ്യ മന്ത്രി കട്സുനോബു കാട്ടോ വ്യക്തമാക്കി. കപ്പലിലുള്ള കൊറോണ വെെറസ് ബാധിച്ച 5 ജീവനക്കാർക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധിക്യതർ അറിയിച്ചു. ജപ്പാനിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. 

content highlights: 66 new infections confirmed on ship off coast of Japan, death toll at 908