പൗരത്വ നിയമത്തിനെതിരെ ഗോവ ആർച്ച് ബിഷപ്പ്

caa is divisive discriminatory revoke immediately says goa arch bishop

പൗരത്വ നിയമം രാജ്യത്ത് വിവേചനവും വിഭാഗിയതയും സൃഷ്ടിക്കുന്നുവെന്ന് ഗോവ ആർച് ബിഷപ് റെവ ഫിലിപ്പ് നേരി ഫെറാവോ. ഇന്ത്യയിലെ ദശലക്ഷണക്കണക്കിന് വരുന്ന ജനങ്ങളുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കണമെന്നും എത്രയും പെട്ടന്ന് ഈ നിയമം പിൻവലിക്കണമെന്നും ഗോവയുടേയും ദാമന്റേയും ആര്‍ച്ച് ബിഷപ്പ് ആയ റെവ. ഫിലിപ്പ് നേരി ഫെരാവോ പറഞ്ഞു.

വിയോജിപ്പിനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ല. ഇന്ത്യ പോലെ വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം വിവേചനപരമാണ്. ഈ തീരുമാനം കൊണ്ട് രാജ്യത്ത് മുറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഫിലിപ്പ് നേരി ഫെറാറോ അഭിപ്രായപ്പെട്ടു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്തെ ക്രൈസ്തവ സഭകളിൽ നിന്നും കാര്യമായ എതിർപ്പുകൾ ഉയർന്നു കേൾക്കാത്ത ഈ സമയത്താണ് ഗോവ ആർച് ബിഷപ്പിൽ നിന്നുയർന്ന ഈ പ്രധിഷേധം പ്രാധാന്യമർഹിക്കുന്നത്.

content highlights: caa is divisive discriminatory revoke immediately says goa arch bishop