റോഡ് ഉപരോധിക്കാൻ അധികാരമില്ല; ഷഹീൻ ബാഗ് സമരക്കാർക്കെതിരെ സുപ്രീം കോടതി

Can't Block Public Road Indefinitely says Top Court On Shaheen Bagh Protest

റോഡുകളിൽ പ്രതിഷേധിക്കാൻ പാടില്ലെന്ന് കാണിച്ച് കേന്ദ്ര സർക്കാരിനും ദില്ലി പോലീസിനും സുപ്രീം കോടതി നോട്ടീസ് നൽകി. സമരക്കാർക്ക് പ്രതിഷേധിക്കുവാനുള്ള അവകാശമുണ്ട്. എന്നാൽ തിരക്കേറിയ റോഡുകളിൽ പ്രതിഷേധിക്കാൻ അർക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. റോഡിലുള്ള ഉപരോധങ്ങൾ ആളുകൾക്ക് അസൌകര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഗതാഗതം തടസ്സപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി ഷഹീൻ ബാഗ് സമരത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.   

സിഎഎയ്ക്കെതിരെ രണ്ട് മാസങ്ങൾക്ക് മുമ്പാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറിലധികം വരുന്ന പ്രതിഷേധക്കാർ ഷഹീന ബാഗിൽ സമരം ആരംഭിച്ചത്. ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ, സിനിമാ താരങ്ങൾ ഉൾപ്പടെ ഇന്ത്യക്ക് പുറത്തുനിന്നുള്ളവർ വരെ പങ്കെടുക്കുന്ന സമരമായി ഷഹീന ബാഗ് മാറി. 

ഡൽഹിയേയും നൊയിഡയേയും ബന്ധിക്കുന്ന റോഡാണ് ഉപരോധിക്കുന്നത് എന്നതുകൊണ്ട് തന്നെ നൂറുകണക്കിന് യാത്രക്കാരെയാണ് സമരം ബാധിച്ചിരിക്കുന്നതെന്ന് പരാതിക്കാർ കോടതിയിൽ ചൂണ്ടി കാണിച്ചു. ഒരാൾക്കും റോഡ് ഉപരോധിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അധികാരമില്ലെന്ന് പറഞ്ഞ കോടതി ഷഹീൻ ബാഗ് സമരക്കാരുടെ വാദം കൂടി കേട്ടിട്ട് വിധി പ്രസ്താവിക്കുകയുള്ളു എന്ന് വിശദമാക്കി. 

content highlights: Can’t Block Public Road Indefinitely says Top Court On Shaheen Bagh Protest