കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കുന്നവർക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ജാക്കി ചാൻ

Jackie chan offering a huge amount of money for those who find the cure for coronavirus

കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍) നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ഷൻ കിംങ് ജാക്കി ചാൻ. കൊറോണ വൈറസിനെ തുരത്തുവാനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു തന്നെയാണ് തൻ്റെ പ്രതീക്ഷയെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി മുമ്പോട്ടു വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.

ഇതിനകം ചൈനയിലേക്ക് ദുരിതാശ്വാസമായി വലിയ തുകയാണ് താരം കൈമാറിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ഇതിനോടകം നിരവധി പേരുടെ ജീവനാണെടുത്തിരിക്കുന്നത്. ലോകമൊന്നടങ്കം ഇപ്പോഴും ജാഗ്രത തുടരുകയാണ്. ചൈനയിലും ഫിലിപ്പീന്‍സിലും ആയി 910 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. 6500 രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Jackie chan offering a huge amount of money for those who find the cure for coronavirus