രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം സാമൂഹ്യ മാധ്യമങ്ങളിൽ രേഖപ്പെടുത്തണം; സുപ്രീം കോടതി 

political parties must upload details of criminal cases against candidates on their websites

എല്ലാ രാഷ്ട്രീയ പാർട്ടികളും നിർബന്ധമായും തങ്ങളുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം പാർട്ടി വെബ്സെെറ്റുകളിൽ രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി. കൂടാതെ എന്തുകൊണ്ടാണ് ആ സ്ഥാനാർത്ഥിയെ മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും വെബ്സെെറ്റിലൂടെ വെളിപ്പെടുത്തണം. അവസാന നാല് ദേശീയ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തിലുണ്ടായ കുറ്റകൃത്യങ്ങൾ ഗണ്യമായി വർദ്ദിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ പ്രസ്താവന

തെരഞ്ഞെടുപ്പിന് 40 മണിക്കൂറുകൾക്ക് മുമ്പ് രാഷ്ട്രീയ പാർട്ടികൾ സാമൂഹ്യമാധ്യമങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക വെബ്സെെറ്റിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം നിർബന്ധമായും രേഖപ്പെടുത്തണം. വെബ്സെെറ്റിൽ ക്രിമിനൽ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികളെ എന്തുകൊണ്ടാണ് മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും പാർട്ടി വിശദമാക്കണം. വെബ്സെെറ്റിൽ അപ്ലോഡ് ചെയ്ത അതേ വിവരങ്ങൾ തെരഞ്ഞെടുപ്പിന് 72 മണിക്കൂറിനുളളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുകയും വേണം. സുപ്രീം കോടതി വ്യക്തമാക്കി.

പാർട്ടി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടത് ഒരാളുടെ മെറിറ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ജയിക്കാനുള്ള സാധ്യത പരിഗണിച്ച് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് ശരിയല്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് സ്ഥാനാർത്ഥിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി മാറും. അഭിഭാഷകൻ അശ്വിനി കുമാർ ഉപദ്യായ സമർപ്പിച്ച പരാതിയിൽ മേലാണ് കോടതി വിധി. 

ഗുരുതരമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരേയും പാർട്ടിയുടെ ഉന്നത സ്ഥാനത്ത് വരുന്നതിനെതിരേയും നിയമം ഉണ്ടാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് 2018 സെപ്റ്റംബറിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവൺമെൻറോ തെരഞ്ഞെടുപ്പ് കമ്മീഷനോ രാഷ്ട്രീയത്തിലെ കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ട് വരാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ്  അഭിഭാഷകയായ അശ്വിനി കുമാർ ഉപദ്യായ കോടതിയെ സമീപിച്ചത്. 

വെബ്സെെറ്റിൽ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ നൽകുന്നതുകൊണ്ട് ഒരു ഫലവും ഉണ്ടാകുന്നില്ലെന്നും രാഷ്ട്രീയ പാർട്ടിക്കാർ ഇത്തരത്തിലുള്ള സ്ഥാനാർത്ഥികളെ മത്സരിക്കാതിരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാധിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പട്ടിക സമർപ്പിക്കുന്നതിന് മുമ്പ് മൂന്നു തവണ തങ്ങളുടെ വിവരങ്ങൾ പത്രത്തിൽ പരസ്യം നൽകണമെന്ന കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇത് ക്യത്യമായി നടക്കാത്തതിനെയാണ് പരാതിക്കാരൻ ചോദ്യം ചെയ്തത്.  

content highlights: political parties must upload details of criminal cases against candidates on their websites says supreme court

LEAVE A REPLY

Please enter your comment!
Please enter your name here