ആശങ്കയൊഴിയാതെ കൊറോണ വൈറസ്. ചൈനയിൽ ഇതുവരെ 1523 കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങൾ കൂടി റിപ്പോർട്ട ചെയ്തതോടെയാണ് 1500 കടന്നത്. ഒട്ടാകെ 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യ പ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. നഗരത്തില്‍ 1102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇക്കാര്യം ദേശീയ ആരോഗ്യ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷെങ് യിഷിന്‍ അറിയിച്ചു. മറ്റുള്ളവര്‍ ഹുബൈ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്.
രോഗികള്‍ നിറഞ്ഞ ആശുപത്രികളില്‍ മതിയായ തോതില്‍ സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഒരിക്കല്‍ മാത്രം ഉപയോഗിക്കാനുള്ള മുഖാവരണം പോലുള്ളവ ഡോക്ടര്‍മാര്‍ക്കടക്കം ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വുഹാനിലെയും ഹുബൈ പ്രവിശ്യയിലെയും ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം മൂലം സൈന്യത്തിൻ്റെ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള രണ്ടായിരത്തോളം പേരെക്കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. താനടക്കം കുറഞ്ഞത് 16 പേർക്കെങ്കിലും വൈറസിൻ്റെ ലക്ഷണങ്ങൾ കണ്ടു വരുന്നതായി വുഹാനിലെ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പറഞ്ഞു. വുഹാനിൽ ആകെ 398 ആശുപത്രികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ മൂന്നിലൊന്ന് ആശുപത്രികളിൽ മാത്രമാണ് കൊറോണ ബാധയേറ്റവരെ പ്രവേശിപ്പിക്കുന്നുള്ളു. വെള്ളിയാഴ്ചയോടെ ചൈനയ്ക്ക് പുറത്ത് 505 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights; corona death toll rate crosses nears 1500